Operation_കൂർക്ക
ഓരോരുത്തരായിട്ട് മതിലുചാടി അപ്പുറത്തെത്തുക അതായിരുന്നു മൽസരം... സ്കൂൾ ഗ്രൗണ്ടിനു തൊട്ടപ്പുറത്തുള്ള പറമ്പാണു ആരുടെയാണോ ദൈവത്തിനറിയാം....
അവറാച്ചൻ സാറിന്റെ പീരിഡ്ന്റെ ലാസ്റ്റ് അര മണിക്കൂർ ക്ലാസ്സ് നേരത്തേ നിർത്തി... മറ്റു ക്ലസ്സ്കൾക്ക് ബുദ്ധിമുട്ടാവാതിരിക്കാൻ എല്ലാവരോടും ഗ്രൗണ്ടിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു....
ക്ലാസ്സ് ഫ്രീ ആണന്നറിഞ്ഞിട്ടും വല്യ സന്തോഷമൊന്നും തോന്നിയില്ല... അല്ലേലും ലാസ്റ്റ് പീരിഡ്ന്റെ ലാസ്റ്റ് അരമണിക്കൂർ ഫ്രീ തന്നട്ട് എന്നാ ചെയ്യാനാ...
വെറുതേ ആ ഗ്രൗണ്ടിന്റെ മൂലയ്ക്ക് അലസമായിട്ട് കുത്തിയിരുന്നപ്പൊ ഞങ്ങൾക്ക് തോന്നിയ തല്ലുകൊള്ളിത്തരമാണു ആദ്യം പറഞ്ഞ മതിലുചാട്ടം.
ക്ലാസ്സിലെ എല്ലാ തരത്തിലുമുള്ള അലമ്പുകൾക്കും ഞങ്ങൾ മുന്നിലുണ്ടാകും.ഞാനും എൽദോസും ദിലീപും. അതുകൊണ്ട് ടീച്ചർമാർക്കെല്ലാം ഞങ്ങളോട് ഒരു ഭയങ്കര സ്നേഹം ഉണ്ട്. പ്രത്യേകിച്ചു അവറാച്ചൻ സാറിനു.....
എന്നായാലും പതിവു പോലെ ഈ ഐഡിയയും എന്റെയാർന്നു... അവർക്കും സമ്മതം. മതിലെന്നു പറയുമ്പോ ഇടിഞ്ഞുപൊളിയാറായ ചെങ്കല്ലുകൊണ്ടുള്ള ഒരു അര മതിൽ.. സ്കൂളിന്റെ ഒരു സൈഡിൽ മാത്രെ മതിലൊള്ളു. അവിടെ എന്തൊക്കെയൊ കൃഷിയാണു.. വാഴകളൊക്കെ കാണാം . എന്നായാലും മതിലൊള്ള സ്തിതിക്ക് അവിടെ ചാടി എന്തൊക്കെയൊണ്ടന്നു നോക്കാനൊരു ക്രിമികടി...
3 ക്ലാസിലേക്ക് ജയിച്ചപ്പോഴാണു നടന്നുപോകാനെളുപ്പത്തിൽ വീടിനടുത്തുള്ള ഈ സ്കൂളിലേക്ക് ചേർത്തത്. അന്നുമുതലേ കൂട്ടായ്താണു ദിലീപും എൽദൊസും. ഇടിയുണ്ടാക്കാനും ക്ലാസിലെ വർത്തമാനങ്ങൾക്കും ഏറുപന്ത് കളിക്കും കല്ലെറിഞ്ഞുകളിക്കും തീപെട്ടി പടം കളിക്കും എല്ലാത്തിനും മുന്നിലുണ്ടാർന്നു... പഠിക്കുന്നതൊഴിച്ച്...
കല്ലെറിഞ്ഞുകളിച്ചതിനു അവറാച്ചൻ സാറിന്റെ അടി കഴിഞ്ഞ ആഴ്ച്ച കൊണ്ടേ ഒള്ളു... കല്ലെറിഞ്ഞു കളിച്ചു കളിച്ച് അന്ന് ദിലീപ് എന്നെ എറിഞ്ഞ കല്ല് കൃത്യായ്ട്ട് തങ്കമ്മ ടീച്ചർ ന്റെ കയ്യിൽകൊണ്ടു...
പിന്നെ അടി കിട്ടതിരിക്കുവൊ...
അവറാച്ചൻ സാറിന്റെ അടി അതാണു അടി... പൊളഞ്ഞു പോകും....
അടികൊണ്ടട്ട് ആരും കാണാതെ ക്ലാസിന്റെ ഭിത്തിയിൽ ചന്തി ചേർത്ത് വെക്കും.. ഭിത്തിയിലെ തണുപ്പടിച്ച് വേദന കുറയാൻ... അതാണു ഞങ്ങളുടേ ഐഡിയ... അങ്ങനെ കിട്ടിയ അടികൾക്കൊന്നും ഒരു ക്കണക്കുമില്ലാ...
എന്നാലും ചുമ്മയിരിക്കുമ്പൊ എന്നേലൊക്കെ കുരുത്തേക്കെട് തോന്നും...
മറ്റുള്ള കുട്ടികൾ എന്തൊക്കെയൊ ചെയ്യുന്നു.... ഞങ്ങൾ മാത്രം മതിലിലോട്ടും നോക്കി നിക്കണു.... ഞങ്ങൾ ചുറ്റുമൊന്നും നോക്കി... ടീച്ചർസ് ആരുമില്ല..കുട്ടികളൊന്നും ശ്രധിക്കുന്നില്ല..... ഇതാണു സമയം... എൽദോസ് ആദ്യം ചാടി...അതിനുപുറകേ ഞാൻ പിന്നാലേ ദിലീപ്.... ഹൊ..... ഒറ്റച്ചാട്ടത്തിൽ ഞങ്ങൾ മൂന്നും അപ്പുറത്തെത്തി....പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.....
ഇതൊക്കേയെന്ത് എന്ന ഭാവം......
പറമ്പ് കൊള്ളാം....വാഴ ചീര ചാമ്പങ്ങ അങ്ങനെ കുറെ... പിന്നെ എന്തൊക്കെയൊ കാണാത്ത തരം ചെടികൾ.....ചെറിയൊരു തോട് പറമ്പിൽകൂടി ഒഴുകുന്നുണ്ട് മുഖമൊക്കെ ഒന്ന് കഴുകി.താഴെ വീണുകിടന്ന അടയ്ക്കകൾ കുറച്ച് പോക്കറ്റിൽ കേറ്റി... കടയിൽ കൊടുത്താൽ ഒന്ന് രണ്ട് നാരങ്ങാ മിട്ടായിയ്ക്കുള്ള വകയാണു...
ദിലീപ് അപ്പഴേക്കും എവ്ടന്നോ പേരയ്ക്ക കൊണ്ടന്നു...
അത് തിന്നുന്നതിനിടയിലാണു എൽദൊസ് ഒരു ചെടിപിടിച്ച് പൊക്കിയത്....
നോക്കിയപ്പോ ചെടിയ്ക്ക് വേരിനൊപ്പം ഒരു കിഴങ്ങ്... ആഹാ...
അതെന്ന്നാ സാധനം....ഞങ്ങൾക്ക് ഒരു കൗതുകം...
ഇതുപോലൊരു ചെടി അദ്യായ്ട്ടാ കാണുന്നെ....അടുത്ത് കണ്ട എല്ലാ ചെടികളും പൊക്കിയെടുത്തു.... എല്ലാത്തിനും ഉണ്ട് ....
എങ്ങും കണ്ടിട്ടില്ലാ..കേട്ടിട്ടുമില്ല.. പിന്നെയും കുറെ പൊക്കിനോക്കി ... പെട്ടന്നൊരു ശബ്ധം...ഞങ്ങൾ പറമ്പിൽ നിൽക്കുന്നത് ആരോ കണ്ടിരിക്കുന്നു.......
ആരൊ കാടിളക്കി ഓടി വരുന്നുണ്ട്...
ശബ്ധം കേട്ട പാടേ ഞങ്ങൾ തിരിച്ച് ചാടി ഓടി.....
അപ്പോഴേയ്ക്കും സ്കൂളൊക്കെ വിട്ടിരിന്നു...ബാഗും എടുത്ത് ഞങ്ങൾ വേഗം വീട്ടിലേക്ക് വിട്ടു.
പിറ്റേന്ന് കാലത്ത് സ്കൂൾ അസമ്പ്ലി കഴിയാറായപ്പോൾ അവറാച്ചൻ സാറിന്റെ വക ഒരു അനൗൻസ്മന്റ്...
ഇന്നലേ അടുത്ത പറമ്പിൽ കയറി കൂർക്ക കൃഷി നശിപ്പിച്ചവരെ മുന്നിലേക്ക് വിളിക്കുന്നതായിരുന്നു അത്...
ആരടാ അതന്നു ആലൊചിച്ച് നിക്കുമ്പൊ ദാ ഞങ്ങളുടെ പേരുവിളിക്കുന്നു....
ദൈവമേ അപ്പോൾ ഞങ്ങളാണൊ ആ സാമൂഹ്യവിരുദ്ധർ.... അപ്പൊ അതാണു കൂർക്ക.... ജീവിതത്തിൽ ആദ്യമായി കൂർക്ക ചെടി കണ്ടത് ഇങ്ങനെ ആയല്ലൊ.... എന്നാലും ഞങ്ങളെ എങ്ങനെ കണ്ടുപിടിച്ചു,.. ആലോചനക്കിടയിൽ ആദ്യത്തെ അടി ചന്തിയിൽ കിട്ടി... വീണ്ടും...
സ്കൂൾ അസമ്പ്ലിക്കുമുന്നിൽ...
എല്ലാ കൂട്ടുകാരുടെം ടീച്ചർസ്ന്റെം മുന്നിൽ.. ആതിരയുടെമുന്നിൽ..... അടിയുടെ വേദനയെക്കാൾ എന്നെ തകർത്തത് അതായിരുന്നു.....
ഇനി ആതിരയുടെ മുഖത്ത് എങ്ങനെ നോക്കും......
4 ക്ലാസിൽ പഠിക്കുന്ന അവൾടെ ചേട്ടന്റെ മുഖത്ത് എങ്ങനെ നോക്കും. അവൾടെ വീട്ട്കാരെന്നേക്കുറിച്ചെന്തുവിചാരിക്കും....
ഇനി ജീവിതത്തിൽ കൂർക്ക കഴിക്കില്ല....
എന്നാലും ഇതു ഞങ്ങളാണന്ന് ഇവരെങ്ങനെ കണ്ടുപിടിച്ചെന്ന് തലകുത്തിനിന്നലൊചിച്ചട്ടും ഞങ്ങൾക്ക് മനസിലായില്ല......
3 കിലോ കൂർക്കയുടെ കാശ് വീട്ടിൽ നിന്നും ഞങ്ങൾ മേടിച്ച് കൊടുത്തു.... പക്ഷെ ആ കൊല്ലം കഴിഞ്ഞ് സ്കൂൾ മാറണ വരെ ഞങ്ങൾക്ക് കൂർക്ക കൂർക്ക എന്ന് കേക്കണ്ടിവന്നു....
ആരു ശ്രദ്ധിക്കാൻ..... അവറാച്ചൻ സാറിന്റെ അടി പിന്നെയും എത്രയൊ കൊണ്ടു...

Koorkka koorkke... കൂർക്ക😀😀🤝🤝 nice one
ReplyDeleteThanks :-)
Delete😍
ReplyDelete"4 ക്ലാസ്സിൽ പഠിക്കുന്ന അവൾടെ ചേട്ടന്റെ മുഖത്ത് എങ്ങനെ നോക്കും!" 😆😆
ReplyDeleteഎന്റമ്മോ ചിരിച്ചു ചത്തു 😂🤣
പൊളി എഴുത്ത്♥️
Thanks.. :-)
DeleteSuper 👍🏻
ReplyDelete🥰
Delete🤔ആരാണീ ആതിര .... .... അടുത്ത എപ്പിസോഡിൽ ഉണ്ടാകുമോ.....😉
ReplyDelete🤭
Delete❤👍
ReplyDelete