My favorites

വിദ്യാർത്ഥി ഭവൻ...

ബാംഗ്ലൂർ വന്ന കാലം മുതലേ വായിച്ചും  പറഞ്ഞും കേൾക്കുന്നതാ വിദ്യാർത്ഥി ഭവനെ കുറിച്ച്‌....  
ബാംഗ്ലൂരിൽ എറ്റവും പ്രസിദ്ധമായ മസാലദൊശ ഇവിടെയാണുകിട്ടുക.....
സമയക്കുറവുകൊണ്ട്‌ മാറ്റിവെച്ചത്‌ ഇന്നെന്നായാലും കഴിചിട്ടേയൊള്ളുയെന്ന് തീരുമാനിച്ച്‌ ,Google നു വരെ എതിരഭിപ്രായം ഇല്ലാത്ത ഈ  ഹോട്ടൽ തപ്പിയിറങ്ങി.ഉച്ചത്തെ ഭക്ഷണം കഴിക്കാഞ്ഞത്കൊണ്ട്‌ നല്ലവിശപ്പും.നല്ല വൃത്തിയയിട്ട്‌ Google വഴികാണിച്ച് തന്നു.അവസാനം എത്തി.തെരക്ക്‌ കണ്ടപ്പൊഴെ തിരിച്ച്‌ പൊയാലൊന്ന് വിചാരിച്ചു...അമ്മാതിരിതെരക്ക്‌...ഹോട്ട്ലിലെക്ക്‌ കയറാൻ പുറത്ത്‌ ഒരു 60 പേരെങ്കിലും കാത്ത്‌ നിൽക്കുന്നു...വിശപ്പാണെ സഹിക്കാനും പറ്റുന്നില്ലാ..എന്തായാലും എത്തി...കഴിചിട്ട്‌ തന്നെ..10 min കാത്ത്‌ നിന്നപ്പൊഴാ മനുസിലായത്‌ മുന്നിലിരിക്കുന്ന ആളുടെ അടുത്ത്പോയി പേരും എത്ര സീറ്റ്‌ വെണം എന്നുള്ള്തും പറയണം.എന്നാലെ സീറ്റ്‌ ഒഴിയുന്നതനുസരിച്‌ അകത്തേക്ക്‌ കയറ്റി വിടുകയൊള്ളു.

പിന്നെം ഒരു അര മണിക്കൂർ അകത്തേക്കും നൊക്കി  വെള്ളമിറക്കി നിന്നു...അവസാനം കയറി..പഴയൊരു ബ്രാമിൺ ഹോട്ടലിലെക്ക്‌ കയറുന്ന ഫീൽ...എരിയുന്ന ഗന്തകത്തിന്റെ സുഗന്ധം.മുന്നിൽ തന്നെ വിദ്യാർഥി ഭവനു കിട്ടിയ അവാർഡുകൾ തൂക്കിയിട്ടിരിക്കുന്നു.. ഭിത്തിയിൽ വ്യത്യസ്ത ചിത്രങ്ങൾ. അകത്ത്‌ manager ഒരു  wireless phone ഉപയൊഗിച്ച്‌ ആളുകളെ ഒരൊരൊ ടേബിളുകളിലെക്ക്‌ പറഞ്ഞു വിടുന്നു...

വല്ലാത്തൊരു ഗൃഹാതുരത്വം നിറഞ്ഞ അന്തരീക്ഷം. വെള്ള മുണ്ടും നീല ഷർട്ട്മിട്ട ജോലിക്കാർ..എല്ലാത്തിനും നല്ല വൃത്തി.എന്നയാലും ബാംഗ്ലൂർ famous  മസാലദൊശ order  ചെയ്തു.വീണ്ടും നീണ്ട അര മണിക്കൂർ...അവസാനം സാധനം എത്തി.ചൂടൻ മസാലദൊശ..ഒന്നും നോക്കീല ആദ്യത്തെ തീർത്ത്‌ വീണ്ടും ഒന്നുകൂടെ order  ചെയ്തു..അതാണു taste .ഇവടെ തെരക്ക്‌ കൂടാനുള്ള കാരണം ഇനി പറയണ്ടല്ലൊ...

എകദേശം  76  വർഷം ആയത്രെ ഇതു ആരംഭിചട്ട്‌.എന്തു കൊണ്ട്‌ ഈ വ്യത്യസ്തമായ  പേരു എന്നെല്ലാം ചോദിക്കണം എന്നുണ്ടായിരുന്നു.അവർക്കെവിടെ സമയം. പുറത്ത്‌ ആദ്യത്തെലും തിരക്ക്‌...കുട്ടികളും പ്രായമായവരും എല്ലാവരും കാത്ത്‌ നിൽക്കുന്നു...
ഇനിയും ഇവിടെ വരും എന്ന് തീരുമാനിച്ചാണു ഗാന്ധിബസാറിൽ നിന്നും ബസ്സ്‌ കയറിയത്‌...

Comments

Popular Posts

BUY

Search in Amazon