BirthDay
ഓർമയിലുള്ള എൻ്റെ ബർത്ഡേ സെലിബ്രേഷൻസ് വളരെ വിരളമാണെന്ന് തന്നെ പറയാം...
അതുകൊണ്ട് തന്നെ എല്ലാം ഓർമയിൽ നിൽക്കുന്നതാണ്...ഇന്നിപ്പോ ജോലി കിട്ടിയതിനും കല്യാണത്തിനും ശേഷം എല്ലാ വർഷങ്ങളിലും തന്നെ ബർത്ഡേ വിലകൂടിയ കേക്കുകൾ മുറിച്ച് ആഘോഷിക്കുന്നുമുണ്ട്.
ചെറുതായിരുന്നപ്പോൾ എപ്പോളോ അമ്മയുടെ അനിയൻ ഓജി അച്ഛൻ നിനക്ക് കേക്കും കൊണ്ട് വരുന്നുണ്ട് എന്ന് ഫോണിൽ വിളിച്ച് പറഞ്ഞപ്പോൾ മുതൽ വീടിനുമുന്നിൽ നിന്ന നിൽപ് ഇപ്പോളും ഓർമയുണ്ട്. ഓജി അച്ഛൻ എന്നാണ് ചെറുപ്പം മുതലേ വിളിക്കുന്നത് എന്നെ മത്തായി ന്നും. കുഞ്ഞുനാളിൽ ഇത്രയധികം എന്നെ സ്നേഹിച്ച വേറൊരാൾ ഉണ്ടാവില്ല... അന്നാണ് ആദ്യമായി ഒരു ബർത്ഡേ കേക്ക് കാണുന്നത്..വെള്ള ചതുരം ഷെയ്പ്പിൽ ഉണ്ടായിരുന്ന ഒരു കേക്ക്. ഓജി അച്ഛൻ വന്നു കേക്ക് മുറിച്ചു കുറച്ച്നേരം സംസാരിച്ചു പോയി...അന്നുണ്ടയ ആത്മനിർവൃതി പറഞ്ഞറിയിക്കാൻ പറ്റില്ല . പിന്നീട് 12 വർഷങ്ങൾക്ക് ശേഷം സുഹൃത്തുക്കൾക്കൊപ്പം . ഇടയ്ക്ക് അമ്മയുടെ വക പായസവും ഉണ്ടാവാറുണ്ട്. ചെറുതായിരുന്നപ്പോ ഉണ്ടായ അതെ സന്തോഷമായിരുന്നു അന്നും . പിന്നീട് ആ സൗഹൃദങ്ങൾ വലുതായി...ചെറിയ ചെറിയ കാശൊക്കേ പിരിവിട്ട് കേക്ക് വാങ്ങിച്ചും എല്ലാവർക്കും ചിലവ് ചെയ്തും അങ്ങനെ... ഞങ്ങളുടെ എല്ലാ ഒത്തുകൂടലും ജീൽ ചേട്ടന്റെ സ്റ്റുഡിയോയിൽ ആയത്കൊണ്ട് തന്നെ എല്ലാവരുടെയും ബർത്ഡേ ഫോട്ടോസും ഇഷ്ടം പോലെ ആയിരുന്നു..അതെല്ലാം ഫേസ്ബുക്കിൽ ഇട്ട് എല്ലാവരും കാണുമ്പോൾ നിങ്ങളുടെ ഈ കൂട്ടും ആഘോഷവും കൂടലും എല്ലാം വേറെ ഒരിടത്തും കണ്ടിട്ടില്ലെന്നുമുള്ള ആളുകളുടെ അമ്പരപ്പ് കാണുമ്പോൾ അതായി പിന്നെ വല്യ സന്തോഷം....
ജീൽ ചേട്ടൻ്റെ സ്റ്റുഡിയോ... അതായിരുന്നു ഞങ്ങളുടെ ഹാങ്ഔട്ട് സ്ഥലം ..എല്ലാദിവസവും വൈകുനേരം ആകുമ്പോൾ എല്ലാവരും എത്തും.... ഹണി,ജോബിൻ ,സൂരജ്,ജിതിൻ,ജോസി,അഖിൽ,അജേഷേട്ടൻ,ജീലേട്ടൻ,ജോവിൻ ലഷ് ,ആൻറ്റണി,വിൻസെന്റ് ..കളിയാക്കലും ചിരിയും ബിസിനസ് പ്ലാനിങ്ങും ലോക ചർച്ചകളും സിനിമ ചർച്ചകളും താത്വികചർച്ചകളും അങ്ങനെ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു.വർഷങ്ങളായിരുന്നു... ബർത്ഡേ പണികൾ പതിവായിരുന്നു . ഒരിക്കൽ അഖിലിൻറ്റെ പണി ഒന്ന് പാളി കയ്യിന്നു പോയതോടെ പണികൾ നിന്നു . പിന്നെയും വർ്ഷങ്ങളോളം ആഘോഷം....പിന്നെ എല്ലാം പതിയെ കുറയാൻ തുടങി...ദിവസവും കാണുന്നത് ആഴ്ചയിലൊരിക്കലായി.... ഇന്നിപ്പൊ ഞാനും ഹണിമോനും ജോബിൻമോനും. പല പല കാരണങ്ങൾ... ബട്ട് ഇപ്പോഴും നങ്ങൾ മൂന്നും ആഘോഷിക്കും.
ബർത്ഡേ സർപ്രൈസുകൾ ഇഷ്ടപ്പെടുന്നവരുടെ ബർത്ഡേ ഓർത്തിരിക്കുവാനും ആഘോഷിക്കാനും തന്നെ ഒരു സന്തോഷമാ... അവരുടെ സന്തോഷം മതി നമ്മുടെ മനസും നിറയാൻ. അതുപോലൊരാളാണ് ഹണിമോൻ. റൊണാൾഡ് വർമ്മദ് . സിനിമ കഴിഞ്ഞാൽ ബർത്ഡേ പോലെ അയാളെ എക്സൈറ്റ് ചെയ്യിക്കുന്നെ എന്തെങ്കിലും ഉണ്ടോ എന്ന് അന്നും ഇന്നും ഒരുപോലെ സംശയം ആണ് . ആ ദിവസത്തെ ആവേശവും ലോകത്ത് ആരും ആഘോഷിക്കാത്ത പോലെ ആ ദിവസം കൊണ്ടാടണം എന്ന ആഗ്രഹവും കാണുമ്പോ നമുക്കും ഒരു ആവേശം ആണ്. ഇനി ഒരാളും ഓർത്തില്ലേൽ പോലും അന്നത്തെ ദിവസം എന്നേം ജോബിനേം വിളിച്ച് നിങൾ എന്തു വേണേലും പറഞ്ഞോ അത് ഇന്ന് ഞാൻ നടത്തിത്തന്നിരിക്കും എന്ന് പറയുന്ന ഒരു മനുഷ്യൻ. അത് ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടായാലും ആള് നടത്തിയിരിക്കും. ഇതൊക്കെ കാണുമ്പോ നമ്മളും ഇതുപോലെ ആഘോഷിക്കണമെന്ന് തോന്നും.വയസെല്ലാവരും അറിയുമല്ലോ ,പ്രായം കൂടിപോകുന്നല്ലോ ദൈവമേ തുടങ്ങിയുള്ള ക്ളീഷേ ടെൻഷനുകളൊന്നുമില്ലാതെ എങ്ങനെ ബർത്ഡേ ആഘോഷിക്കാമെന്നുള്ളത് മനസിലാവണമെങ്കിൽ ഇദ്ധേഹത്തിന്റെ ബർത്ഡേ കൂടണം..ഇവിടെ ഫ്രണ്ട്സുള്ളതുകൊണ്ട് മാത്രം ആഘോഷിക്കുന്ന ഒന്നാണ് ബർത്ഡേ നമുക്ക് ; ചിലർക്ക് ലൗവേഴ്സും .. ഇനി ആ ഫ്രണ്ട്സും ലൗവേഴ്സും ഓർത്തില്ലേ മിണ്ടാണ്ട് നീയൊന്നും എൻ്റെ ബർത്ഡേ ഓർത്തില്ലല്ലോ എന്നും പറഞ്ഞു കൊതികുത്തിയിരിക്കും നമ്മൾ;ഞാൻ !. സന്തോഷിക്കണ്ട ദിവസം നമുക്ക് വേണ്ടാത്ത ഒരു ദിവസമായി പോകും. ...
എൻ്റെ അഭിപ്രായത്തിൽ ആഘോഷങ്ങൾക്കൊപ്പം തന്നെ ഒരു സെല്ഫ് റിവ്യൂ കൂടി ചെയ്യണ്ട സമയമാണ് നമ്മുടെയെല്ലാം ബർത്ഡേയ്സ് . കഴിഞ്ഞ ഒരു വർഷം എവിടെയൊക്കെ ആണ് നേട്ടം ഉണ്ടായത് എവിടെയൊക്കെ ആണ് നമ്മൾക്ക് പിഴച്ചത് എന്തൊക്കെ അവസരങ്ങളാണ് കാണാതെ പോയത്,ഉപയോഗപ്പെടുത്താഞ്ഞത്.. അങ്ങനെ കൂടെ കൂട്ടേണ്ടതും കൂട്ട് വെട്ടേണ്ടതുമായ കാര്യങ്ങളെ കണ്ടെത്തി പുതിയ ഉയരങ്ങൾ ലക്ഷ്യങ്ങളാക്കി മുന്നോട്ടുപോകാൻ പോകാൻ തീരുമാനിക്കേണ്ട ഒരു ആത്മപരിശോധന.... ജീവിതത്തിലെ ഒരു വർഷം കൂടി വിജയകരമായി അതിജീവിച്ചതിൻ്റെ ആത്മവിശ്വാസവും നന്ദിയും മറ്റെല്ലാവരുടെയും ബർത്ഡേ ആശംസകളും ഒപ്പം നമ്മുടെ പുതിയ തീരുമാനങ്ങളും... ഈ ഒരു കോംബോ നമുക്ക് തരുന്ന പോസിറ്റീവ് ഊർജം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..... ഇത് തന്നെ ആകും റൊണാൾഡിൻ്റെയും ബർത്ഡേ സെലിബ്രേഷൻ രഹസ്യം.
അങ്ങനെ ഒരു ആഗ്രഹമായിരുന്നു ബർത്ഡേ ഒരു റിസോർട്ട് എടുത്ത് ഒരു രാത്രി മൊത്തം ആഘോഷിക്കണമെന്നത് . അത് ഈ കൊല്ലം ഞങ്ങളങ്ങ് നടത്തി . റിസോർട്ട് ബുക്ക് ചെയ്തു. ഫുഡ് ബുക്ക് ചെയ്തു. അടിപൊളി പൂൾ റിസോർട്ട് . അങ്ങനെ ഞാനും ജോബിനും റൊണാൾഡും ജോലിയുടെയും മറ്റു തെരക്കുകളുടേയുമൊക്കെ ഇടയിൽനിന്നും മാറി സംസാരവും കഥ പറച്ചിലും ബിർത്ഡേ ആഘോഷവുമായി ഒരു രാത്രി അങ്ങ് കൂടി. കേക്ക് മുറിച്ച് ഫുഡ് കഴിച്ച് പൂളിൽ ചാടി ഡാൻസ് കളിച്ച് രാത്രി നടക്കാൻ പോയി വെളുക്കുന്ന വരെ ഒരു ആഘോഷം.വർഷങ്ങളായി എല്ലാവരുമാഗ്രഹിച്ച ഒരു വെക്കേഷൻ രാത്രി പോലെ ആ ബർത്ഡേ രാത്രി നങ്ങൾ ആഘോഷിച്ചു. റൊണാൾഡിന്റെ യും ഞങ്ങളുടെയും പ്രിയ സുഹൃത്തായ അരുണും എല്ലാവരും കൂടി തകർത്ത ദിവസം. റൊണാൾഡിനെ പോലെ തന്നെ ഞങ്ങൾക്കും മറക്കാനാവാത്ത ഒരു ദിവസം .
ഇനി അത് പോലെ ഒരു ആഘോഷം ഉണ്ടോഎന്നറിയില്ല... അല്ലേത്തന്നെ ഇന്നത്തെ ദിവസം തന്നെ നമ്മൾ മുഴുവിപ്പിക്കുമോയെന്ന് നമുക്കറിയില്ലല്ലോ.... കിട്ടുന്ന നിമിഷങ്ങളൊക്കെ ആഘോഷിക്കുക.!
2025 ജൂണിലെ മുതൽ പുറകോട്ട് പല സമയങ്ങളിലായി നടന്നിട്ടുള്ള ബർത്ഡേയ്സ്..

Arre waah!🫂🎉🍫🥂🎁💯 Superb man...angane njanum ante story il vannu pettu 🤍🙏😎 ente feelings okke athepadi 👌👌🍬🍭🧁🍰🍩☕🍻🍺🍾🍷🥃🍸🍹
ReplyDelete❤️❤️
Delete