ചമ്മന്തി...
ഏകദേശം ഒരു 12 വർഷങ്ങൾ...അത്രെയുമായിക്കാണും അമ്മയുടെ സ്പെഷൽ മാങ്ങാ ചമ്മന്തി കഴിചട്ട്....
ഇന്ന് ഒറക്കമെണീച്ചത് അമ്മയുണ്ടാക്കുന്ന ആ മാങ്ങാ ചമ്മന്തി സ്വപ്നം കണ്ടുകൊണ്ടാണു....
വളരെയെറെ നാളുകൾക്കിപ്പുറം കണ്ടുകൊതിതീരാതെ കണ്ണുതുറന്നൊരു സ്വപ്നം..
കണ്ണുതുറന്നപ്പോൾ ഒരു സന്തോഷവും ഒരു നിരാശയും...
എന്തുകൊണ്ടീ ചമ്മന്തിസ്വപ്നം എന്ന് കിടക്കപായയിലിരുന്ന് കുറേ ആലോചിച്ചു...
ഒരുപിടിയുമ്മില്ല. ഉപബോധ മനസിന്റെ ഉപേഷിച്ചിട്ട യേതൊ മൂലക്ക്കിടന്ന കുഞ്ഞുനാളിലെ എറ്റവും സന്തോഷം നിറഞ്ഞ ആ നിമിഷങ്ങൾ.. സ്വപ്നത്തിലൂടെയാണങ്കിലും തിരിച്ച് വന്നപ്പോൾ നാവിലെ രുചിമുകുളങ്ങൾക്കു പോലും എന്തെന്നില്ലാത്തൊരുണ്മേഷം... വായിലൊരു വല്യ തിരയിളക്കം... അത്രമേൽ ആസ്വദിച്ചും ആഘോഷിച്ചും മനസ്നിറച്ച തീറ്റ പിന്നെ ഇത്രയും കാലത്തിനകത്ത് സംഭവിചിട്ടില്ല..ഇനി സംഭവിക്കൊമില്ല.
സ്കൂൾ വിട്ട് വന്നാ നെരെ കനാലിലേക്ക്. നാട്ടിലെ വാനര പട മൊത്തം അവിടെ present ഉണ്ടാകും..
അവസാനം വടിയെടുത്ത് അമ്മ കനാലിലെത്തണ വരെ തുടരും അവിടുത്തെ സർക്കസും കസർത്തും.പിന്നെ വീട്ടിൽ വന്ന് എന്നെലൊക്കെ അകത്താക്കി അമ്മേനേം ചാച്ചനേം കാണിക്കാനൊരു ഹോം വർക്ക് ചെയ്യലും....
രാത്രി എന്തായിരിയ്ക്കും കഴിക്കാനെന്ന് ആലോചിച്ചിരിക്കുമ്പോഴായിരിക്കും അമ്മയുടെ അപ്രതീക്ഷിത പ്രഖ്യാപനം വരുന്നത്....
ഇന്നു മാങ്ങാചമ്മന്തിയുണ്ടാക്കാം.....
പിന്നെയൊരു ഓട്ടാ അടുക്കളയിലെക്ക്... അനിയത്തീം ഞാനും അമ്മിക്കല്ലിനടുത്ത് ഹാജർ. അപ്പൊഴെക്കും അമ്മ നല്ല നാടൻ മാങ്ങ്‌യൊക്കെ അരിഞ്ഞ് അയിലെക്ക് ഇചിരി ഇഞ്ചീം നല്ല കാന്താരി മുളകും ഉള്ളീം ചേർത്ത് അമ്മിക്കല്ലിലിട്ട് അരച്ച്തുടങ്ങീട്ടുണ്ടാകും... വായിലു വെള്ളൊലിപ്പിച്ച് ഞാനും അനിയത്തീം രണ്ടു സൈഡിലും.... ചമ്മന്തി നൊക്കി വെള്ളൊലിപ്പിച്ച് നിക്കണ ആ സുഖൊന്നും ഇക്കണ്ട കാലം മൊത്തം കഴിച്ച ഭക്ഷണം കാത്തിരുന്നപോൾ ഇണ്ടായിട്ടില്ല...
അരച്ച് കഴിയുമ്പൊൾ ഇച്ചിരി ചമ്മന്തി അമ്മികല്ലിൽ വെചിട്ട് ബാക്കി വെറെ പാത്രത്തിലെക്ക് മാറ്റും.....ഒരു തവി ചൊർ ആ അമ്മികല്ലിലേക്കിട്ട് പെരട്ടി കൊഴച്ച് എനിക്കും അനിയത്തിക്കും നാലു നാലുരുള അമ്മ ഉരുട്ടും.എന്നിട്ട് അത് വായിലുവെച്ച് തരും..
ഹൊ ആ taste... മാങ്ങയുടെ പുളീം കാന്താരിയുടെ എരിവും അമ്മികല്ലിലിട്ട് അരച്ച്കൊഴച്ചതും കൂടി അമ്മ വാരി വായിലുവെച്ച് തരുമ്പൊഴുള്ള ആ taste പറഞ്ഞറിയിക്കാൻ പറ്റണില്ല. അവസാനം അമ്മികല്ലു വടിക്കണ അമ്മേടെ കൈ നക്കാൻ തല്ലും...
അന്നത്തെ ആ ചമ്മന്തിയും കുഴചുള്ള കഴിപ്പും ഇന്നിപ്പൊൾ ഓക്കുമ്പൊൾ കിട്ടുന്ന സന്തൊഷവും സങ്കടവും കുറച്ചൊന്നുമല്ല... കറിക്കൊന്നും ഉണ്ടാക്കാനില്ലാതാവുമ്പൊളുള്ള അമ്മേടെ ആ ചെറിയ സൂത്ര പണി ഇന്ന് ജീവിതത്തിലെ വിലമതിക്കനാവാത്ത നിമിഷങ്ങളിലൊന്നാകുമെന്ന് അമ്മ പോലും അറിഞ്ഞിരിക്കില്ലാ.....
NB:ഫോട്ടൊയിലുള്ളത് ചെമ്മീൻ ചമ്മന്തി😋


😋😋
ReplyDelete