മഴ തോർന്ന പ്രഭാതം...
മഴ പെയ്ത് തോർന്ന പ്രഭാതം....
അതൊന്ന് അനുഭവിക്കേണ്ടതു തന്നെയാണു.... പക്ഷേ രാത്രി മഴയുടെ തണുപ്പും പുതപ്പിനടിയിലെ ചെറു ചൂടും കൂടി നൽകുന്ന ആ സുഖനിദ്ര വിട്ട് കുളിച്ചൊരുങ്ങി നിൽക്കുന്ന പ്രകൃതിയിലേയ്‌ക്കൊന്നിറങ്ങണം...
ചെറു നനവുള്ള ആ കുതിർന്ന മണ്ണിൽ ചെരുപ്പിടാതെ ഭൂമിയെ തലൊടുമ്പോൾ ശരീരത്തിലേക്കു പ്രവഹിക്കുന്ന ആ പോസിറ്റീവ് energy യെയും കണ്ണടച്ചെടുക്കുന്ന ഒരു ദീർഘ ശ്വാസത്തിൽ ശരീരത്തിലെ രോമങ്ങൾ വരെ എഴുന്നേറ്റു dance കളിക്കുന്ന ആ രോമാഞ്ചിഫിക്കേഷൻ മാജിക്കും ഒരിക്കലെങ്കിലും നമ്മുടെ ശരീരത്തെ ഒന്നു പരിചയപെടുത്തണം.....
തലെ ദിവസം വരെ പൊടിയും പുകയും ചൂടും കൊണ്ടു മങ്ങിപ്പോയ എല്ലാം ആരൊ വെള്ളമൊഴിച്ചു തേച്ചു കഴുകി പുത്തനാക്കിയ പോലെ തലയെടുപ്പോടെ നിൽക്കുന്നുണ്ടാകും.... പുതിയൊരു പച്ചപട്ടുസാരിയുടുത്ത പ്രകൃതിയെ കാണുന്ന കണ്ണുകൾക്കുപോലും ഉണ്ടാകും ഒരു ഉൾപുളകം.... ഇന്നലെ വരെ ശ്രദ്ധയിൽ പെടാതിരുന്ന എല്ലാം അപ്പോൾ നമുക്കുമുന്നിലേക്കു പ്രത്യക്ഷപെടുന്നപൊലെ...
വഴിവക്കിൽ വിരിഞ്ഞു നിൽക്കുന്ന പല നിറത്തിലുള്ള ചെറു പൂക്കൾ... കിളികളുടെ കലപില ശബ്ധങ്ങൾ... ചിത്രശലഭങ്ങൾ.. മറ്റു മൃഗങ്ങൾ... ഇലത്തുമ്പിൽ തങ്ങിനിൽക്കുന്ന മഞ്ഞു തുള്ളിയിൽ തട്ടി ചിന്നി ചിതറുന്ന സൂര്യരശ്മികൾ... തൊട്ടടുത്തുള്ള അമ്പലത്തിലെ പ്രഭാത പൂജയുടെ മണിയടി ശബ്ധങ്ങൾ...
അങ്ങു ദൂരെ ഒരിക്കൽ പോലും ശ്രദ്ധിക്കാത്ത ട്രെയിനുകളുടെ ചൂളം വിളികൾ പോലും നമുക്ക് ചിലപ്പോൾ കൃത്യമായി കേൾക്കാനാകും.. എല്ലാം ഈ പ്രകൃതിയോട് ചേർന്നിഴുകി കിടക്കുന്നതു പോലെ.... നമ്മൾ മാത്രം ഏതൊ അന്യഗ്രഹ ജീവിയെ പോലെ അതിനു നടുവിൽ... എല്ലാം പുതിയനുഭവങ്ങൾ..... പക്ഷെ ശ്വസിക്കുന്ന ഓരൊ നിശ്വാസവും ഈ പ്രകൃതിയിലേക്ക് ലയിക്കാൻ ക്ഷണിക്കുകയാണ്... അല്ല ലയിച്ചുചേരുകയാണ്.... പതിയെ പതിയെ നമ്മിലെക്കു വരുന്ന ആ ആത്മവിശ്വാസവും മുഖത്തു തെളിയുന്ന പുഞ്ചിരിയും മതി ആ ദിവസത്തെ നേരിടാൻ.....
അല്ലേലും കുഞ്ഞാശാൻ പറഞ്ഞതാ ശരി... ഇതൊന്നും കാണാതെ അങ്ങു മേലോട്ട് ചെന്നാ മൂപ്പരു ചോദിക്കും ഇതൊക്കെ പിന്നെ ആർക്ക് വേണ്ടി ഒണ്ടാക്കിയിട്ടേക്കണതാടാവേന്ന്..!!!

Comments
Post a Comment