ധ്യാനം...
സ്കൂൾ സമയത്ത് കൂടിയേക്കുന്ന ധ്യാനങ്ങൾക്ക് കയ്യും കണക്കുമില്ല....പോയി നന്നാവട്ടെന്ന് വിചാരിച്ചാണോ കുറച്ച് ദിവസം അടങ്ങിയെവിടേലും നിക്കട്ടേന്നുവിചാരിച്ചാണൊ ചാച്ചനും അമ്മേം ഫുൾ സപ്പോട്ടായിരുന്നു... എനിക്കെങ്ങനേലും പരീക്ഷകൾ ജയിക്കാനും......
ധ്യാനം പലർക്കും പലതായിരുന്നു കാരണങ്ങൾ... ഒന്നും പഠിച്ചില്ലേലും ജയിക്കാനും , പേപ്പർ നോക്കുന്ന സർനു കരുണ തോന്നി ജയിപ്പിക്കാനോ അതും അല്ലേ പരീക്ഷ ഒഴിവാക്കി ഓൾ പാസ് ആക്കാനോ എന്നീ എന്റെ ഉടായിപ്പ് ആവശ്യങ്ങൾ മുതൽ സ്വഭാവം നന്നാക്കാൻ ഇടവകക്കാരുടെ ചിലവിൽ പിടിച്ചുകെട്ടി കൊണ്ടുവന്നവർ , എന്തിനു... ദൈവ ഭയമുള്ള പെൺകുട്ടികളെ കണ്ടെത്തി വളക്കാൻ വരെ ധ്യാനത്തിനെത്തിയ മഹാൻ മാരെ വരെ പരിചയപ്പെട്ടു... അങ്ങനെ പങ്കെടുത്ത ഒരു ധ്യാനത്തിൽ ടൊയ്ലറ്റുകൾ വൃത്തിയല്ലെന്നും പറഞ്ഞു ഒരിക്കലൊരു കശപിശയുണ്ടായി... പിശാചിന്റെ വല്ലാത്ത ഇടപെടൽ ഉള്ളത്കൊണ്ടാണു പ്രശനങ്ങൾ എന്ന താത്വികാവലോകനത്തിൽ ധ്യാനഗുരുക്കന്മാരെത്തി ആ വിഷയം വഴിമാറ്റിവിട്ടു...
അങ്ങനെ സമാപന ദിവസം എല്ലാം കഴിഞ്ഞ് ധ്യാന ഗുരുവിന്റെ പ്രത്യേക അറിയിപ്പ് വന്നു... ഗൾഫിൽ ജോലി കിട്ടണം എന്ന് നിയോഗമുള്ളവർ ഒരു ചൂലും ബക്കറ്റുമായി ടൊയ്ലറ്റുകളുടെ പരിസരത്തേക്ക് പോവുക.... ടൊയ്ലറ്റുകൾ വൃത്തിയാക്കുന്നവർക്ക് കടൽ കടന്നു ജോലിക്ക് പോകുവാനുള്ള അനുഗ്രഹം കർത്താവ് നൽകുന്നതാണ്....
കേൾക്കേണ്ട താമസം... കക്കൂസ്കഴുകാൻ ആളുകൾടെ ഇടിയൊടിടി... ക്യൂ... കഴുകിയ കക്കൂസുകൾ വീണ്ടും കഴുകുന്നു, പകുതി പകുതി കഴുകുന്നു.... ചിലർ പുറത്തുനിന്നു വെള്ളം ചുമന്നു കൊടുക്കുന്നു.....
ഹൊ... 2 ദിവസം മുന്നേ വൃത്തിയില്ലന്നും പറഞ്ഞ് അടിയുണ്ടാക്കിയ സ്ഥലം നിമിഷ നേരം കൊണ്ട് മാറി മറഞ്ഞു....
അന്ന് പരീക്ഷ ജയിക്കാൻ ഒരു കക്കൂസ് പോലും അനുവദിക്കാതിരുന്നതിനു എനിക്കുണ്ടായ വിഷമം ഞാൻ എന്റെ മനസിൽ കടിച്ചമർത്തി...
ഇന്നിപ്പോർക്കുമ്പോ ചിരിക്കാതിരിക്കാൻ വയ്യ.... കർത്താവേ ഇത് വല്ലോം നീ അറിഞ്ഞാർന്നോ .... അതിലെത്ര പേർ കടൽ കടന്നൊ ആവോ........
അല്ലേലും ധ്യാന ഗുരുക്കന്മാരുടടുത്താ കളി...

😁😆😆
ReplyDelete😁
ReplyDelete😀
ReplyDeleteFirst comment wife, secondm thirdm avante vere account😂
ReplyDelete🙄😁
Delete😂 😂 😂
ReplyDelete😄😝
ReplyDelete