My favorites

യാത്ര...

അമ്മയെയും ചാച്ചനെയും കൂട്ടിയൊരു യാത്ര..... വളരെ കാലമായുള്ളൊരു ആഗ്രഹമായിരുന്നൂ....  കാലത്തിന്റെ ഓട്ടപ്പാച്ചിലിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിപ്പിടിക്കാൻ പെട്ട പെടാപാടിൽ  തികട്ടിവന്ന ആഗ്രഹങ്ങളെ തങ്ങളിലേക്ക്തന്നെ ഒതുക്കി ഞങ്ങൾക്കായി ജീവിച്ചവർ.പ്രത്യേകിച്ച്‌ അമ്മ.... ഞായറാഴ്ചകളിലൊന്ന് പള്ളിവരെ,ദിവസവും പോകുന്ന ജോലിസ്ഥലം,ആഴ്ചയിൽ പോകുന്ന പലചരക്ക്‌ കട.. വിരലിൽ എണ്ണിത്തീർക്കാവുന്ന ചുവടുകളിൽ  തീർന്നു അമ്മയുടെ യാത്രകൾ.... 

   ചാച്ചന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞ നാളുകളിൽ ചാച്ചൻ അമ്മയോട്‌ ഊട്ടിക്ക്‌ കൊണ്ട്പൊകാം എന്ന് പറഞ്ഞ്‌ പറ്റിച്ച കഥ ഇടക്കിടക്ക്‌ അമ്മ പറഞ്ഞ്‌ ഞങ്ങൾ ചിരിക്കുന്നതല്ലാതെ യാത്രപൊകുന്നതിനെക്കുറിച്ച്‌ ചർച്ചകളൊന്നും ഉണ്ടായിട്ടില്ല.വളരെ പഴയ ആ ചീത്തപേരു മാറ്റിയെടുക്കാൻ ചാച്ചനും തീരുമാനിച്ചപ്പോൾ പിന്നൊന്നും ആലൊചിച്ചില്ല ഞാൻ കാത്തിരുന്ന,ചാച്ചനു എന്റെയും അനിയത്തിയുടെയും അവൾടെ ഭർത്താവിന്റെയും മുന്നിൽ സ്വന്തം അഭിമാനം വീണ്ടെടുക്കുന്നതിനുള്ള , അമ്മയ്ക്ക്‌ കൊടുത്ത വാക്ക്‌ പാലിക്കാനുള്ള ആ യാത്ര തുടങ്ങി.

    ബാഗ്ലൂരിന്റെ സൗന്ദര്യവും മൈസൂരിന്റെ പ്രൗഡിയും ഞാൻ ഞാൻ കാണിച്ചു കൊടുക്കുമ്പൊൾ പ്രതീക്ഷിച്ച അംബരക്കുന്ന കണ്ണുകൾക്ക്‌ പകരം ഒരു ചെറു പുഞ്ചിരിയായിരുന്നു അമ്മക്കും ചാച്ചനും. അവരെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചക്കായി വിഷമിച്ച എന്നോട് ഈ കാഴ്ചകളെക്കാൾ അവർക്ക്‌ സന്തോഷമായത്‌ രണ്ട്‌ മൂന്നു ദിവസം  ഒരുമിച്ച്‌ ചിലവിട്ട നിമിഷങ്ങളായിരുന്നെന്നു അമ്മ പറഞ്ഞപ്പൊൾ എനിക്ക്‌ മനസിലായി, മനസുകൊണ്ട്‌ അവർ നടത്തിയ യാത്രകൾക്കും ത്യാഗങ്ങൾക്കും മേലെ ഒരു യാത്രയും ഞാൻ നടത്തിയിട്ടില്ല...,  നടത്തുകയുമില്ലന്ന്.




                              

                              

                              

                               

Comments

Post a Comment

Popular Posts

BUY

Search in Amazon